ഐആർഎസ് ഉദ്യോഗസ്ഥന്റെ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നോയിഡ: ഐആർഎസ് ഉദ്യോഗസ്ഥന്റെ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടർ 100-ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്മെൻ്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മീണയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ബിഎച്ച്ഇഎൽ) എച്ച്.ആർ. ഉദ്യോഗസ്ഥയായിരുന്നു ശിൽപ. സൗരഭ് വിവാഹം വാഗ്ദാനം നൽകി ശില്പയെ വഞ്ചിച്ചെന്നും ഇരുവർക്കുമിടയിൽ തർക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും […]Read More