ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്; ട്വന്റി20യിൽ രണ്ടാം ലോകകീരീടം ലക്ഷ്യമിട്ട് ഇന്ത്യ
ബ്രിഡ്ജ്ടൗൺ: കുട്ടിക്രിക്കറ്റിലെ കന്നിജേതാക്കളായ ഇന്ത്യക്ക് വർഷങ്ങളുടെ കിരീട വരൾച്ചക്കുശേഷം സമ്മോഹന നേട്ടത്തിലെത്താൻ ഇത് സുവർണാവസരം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ കിരീട പോരാട്ടം. 2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് ഈ ലോകകപ്പ് അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും യുവതാരങ്ങൾക്കായി ട്വന്റി20യിൽ നിന്ന് ഇനി മാറിനിൽക്കാനാണ് സാധ്യത. അതിനാൽ, ഇന്ന് കിരീടം നേടിയാൽ ഈ […]Read More