കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച് മർദ്ദിച്ചു; നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം
ആലപ്പുഴ: ബെംഗളുരുവിൽ നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘം നഴ്സിംഗ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ എസ്. ആദിൽ(19) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ബെംഗളുരുവിലെ സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് ആദിൽ. നാലുമണിക്കൂറോളം ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി എന്നാണ് പരാതി. ആദിൽ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തിൽ ജില്ല പൊലീസ് […]Read More