ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും Aluva Case
Aluva Case മോഷ്ടിച്ച മൊബൈലുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതൽ പരാതികളെത്തിയത്.
പെരുമ്പാവൂർ പരിസരത്ത് രണ്ട് വീടുകളിൽ നിന്ന് ക്രിസ്റ്റൽ രാജ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പിൽ സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് രാത്രി മൊബൈൽ ഫോണുകൾ കവർന്നു എന്ന പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. രാത്രി ഒന്നരയോടെയാണ് സംഭവം.
https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1
പ്രദീപിന്റെ മകൾ ആതിര, ആതിരയുടെ ഭർത്താവ് ഉണ്ണി എന്നിവരുടെ മൊബൈൽ ഫോണുകളാണ് കവർന്നത്. ജനൽ പാളികൾ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ നഷ...
