BREAKING NEWS


Ernakulam

സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Ernakulam, Kerala News, Latest news, Top News

സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സിഎംആർഎൽ- മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം.ആർ അജയനാണ് ഹർജി നൽകിയത്. ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയും മകൾ വീണയും സിബിഐ അന്വേഷണത്തെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന്ചൂണ്ടിക്കാട്ടി വീണ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യം നിൽക്കുന്നതല്ലെന്നും സ്വയം...
സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Ernakulam, Kerala News, Top News

സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് കടൽ ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....
Ernakulam

ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, കണ്ണൂർ സ്വദേശി, അന്വേഷണം സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി....
Ernakulam

ഗാന്ധി ജയന്തി ദിവസത്തെ യാത്രാ നിരക്ക് ലാഭിക്കാം, പാതിയലധികം ഇളവുമായി കൊച്ചി മെട്രോ Kochi Metro

Kochi Metro ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല. https://www.youtube.com/watch?v=gcVlwcvLXzo കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. Also Read : https://nagaramonline.com/nari-shakti-vandan-womens-reservation-became-a-law-the-ministry-issued-a-notification/ ഇതിന്റെ ഭാഗമായ...
Ernakulam

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലൂ ട്രാവലർ ഹാജാരാകണമെന്ന് പൊലീസ് Mallu traveler

Mallu traveler സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പൊലീസ്. സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യും. പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്. https://www.youtube.com/watch?v=9XFB5DGUdq4&t=466s പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീർ സുബാനെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചു. ഷക്കീർ സുബാനെതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ സമർപ്പിച്ചു. Also Read : https://nagaramonline.com/108-am...
Ernakulam

മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് ‘വിദേശസന്ദര്‍ശനം’ Mallu traveler

Mallu traveler മല്ലു ട്രാവലര്‍ ഷാക്കീര്‍ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്. https://www.youtube.com/watch?v=9XFB5DGUdq4&t=449s ഷാക്കീര്‍ വിദേശത്തായതിനാല്‍ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്ബോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല. Also Read : https://nagaramonline.com/13000-crore-vishwakarma-scheme-on-birthday-modi-with-common-people-on-metro-journey/ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ ഷാക്കീര്‍ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും വ്യക്തമാക്കി പരാതി...
Ernakulam

️കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓൺലൈന്‍ ലോൺ? തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു suicide Kadamakkudy

suicide Kadamakkudy കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. https://www.youtube.com/watch?v=EF0HBcwYoYw&t=19s അതേസമയം, യുവതിയുടെയും ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും സംസ്കാരം പൂർത്തിയായി. Also Read : https://nagaramonline.com/nipah-outbreak-702-people-on-contact-list-a-symptom-for-health-workers-too-buses-are-not-plying-to-kuttyadi/ ഇന്നലെയാണ് എറണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേര...
Ernakulam

ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല; ബാബുവിന് താല്ക്കാലിക തിരിച്ചടി Thrippunithura election case

Thrippunithura election case തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് താല്ക്കാലിക തിരിച്ചടി. കെ. ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന  എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. Also Read : https://nagaramonline.com/baby-boy-for-jaick-c-thomas-and-wife-geethu-thomas/ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ.ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. https://www.youtube.com/watch?v=JX7vwquWD1s&t=14s അതേസമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.  സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമില്ല . അതേസമയം  കെ.ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും. ...
Ernakulam

ആലുവ പീഡനം: ക്രിസ്റ്റിൻ രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും Christine Raj

Christine Raj ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തൻവീട്ടില്‍ ക്രിസ്റ്റിൻ രാജിനെ തിങ്കളാഴ്ച എറണാകുളം പോക്സോ കോടതിയില്‍ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പോലീസ് അപേക്ഷിക്കുന്നത്. Also Read : https://nagaramonline.com/basil-josephs-next-film-with-ranveer-dhyan-are-you-strong/ സംഭവത്തില്‍, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രണ്ട് മറുനാടൻ തൊഴിലാളികളില്‍ ഒരാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. പശ്ചിമ ബംഗാള്‍ സ്വദേശി മുഷ്താഖിനെയാണ് പോലീസ് രണ്ടാം പ്രതിയാക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 ക്രിസ്റ്റിൻ രാജ് മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ വില്‍ക്കുക, മോഷണത്തിന് കൂട്ടു നില്‍ക്കുക...
Ernakulam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി Karuvannur bank scam

Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20 ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈ...