വീണ്ടും ഗൂഗിൾ മാപ്പിന്റെ ചതി, ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു

കോട്ടയം∙ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പന്തറയിൽ വച്ചാണ് അപകടം. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.
നാലുപേരും രക്ഷപ്പെട്ടു. കാറ് തോട്ടിൽനിന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര.