ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഐസ്ക്രീം കഴിച്ചാൽ മതിയാകുമോ? പഠനം പറയുന്നത് കേൾക്കൂ
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ തണുത്ത പാനീയങ്ങൾ ആയിരിക്കും കൂടുതലും ഉപയോഗിക്കുക. ജ്യൂസുകളും ഐസ്ക്രീമുകളും ഈ സമയത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്നു. ഇത്തരം തണുത്ത വസ്തുക്കൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ? ഐസ്ക്രീം കഴിച്ചാൽ ശരീരം തണുക്കുമോ? ഇതെല്ലാം തെറ്റായത് ധാരണകൾ മാത്രമാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ. ഐസ്ക്രീം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില വീണ്ടും വർദ്ധിക്കുന്നു.
കൂടുതൽ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ കൊണ്ടുള്ളവ, പ്രത്യേകിച്ച് ഐസ്ക്രീം പോലെയുള്ളവ കഴിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിലൂടെയും, ഉപാപചയ പ്രവർത്തനത്തിലൂടെയും ചൂടാണ് പുറന്തള്ളപ്പെടുന്നത്. ഊർജ്ജത്തിൻ്റെ അമിതമായ അളവ് ഇതിന് അവശ്യമാണ്.
എങ്കിലും ഐസ്ക്രീം കഴിക്കുമ്പോൾ തണുപ്പനുഭവപ്പെടുന്നത് എന്തു കൊണ്ടാകാം എന്നു ചിന്തിച്ചിട്ടുണ്ടോ?. ”തണുത്ത ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്ന സമയം വായിലേയും മറ്റും റിസപ്റ്ററുകൾ തലച്ചോറിലേയ്ക്ക് തണുപ്പാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം സൂചനകൾ നൽകുന്നു. ഇത് പ്രതിരോധിക്കാൻ ഉപാപചയ പ്രവർത്തനങ്ങളിലൂടെ ആന്തരികമായി താപനില ഉയർത്താൻ ശ്രമിക്കും” ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു.
ശരീരം തണുപ്പിക്കുന്നതിനായാണ് വിയർപ്പ് ഉത്പാദിപ്പിക്കുന്നത്, അതുപോലെ ചൂടാക്കുന്നതിനുള്ള സ്വഭാവിക പ്രക്രിയയാണ് വിറയ്ക്കുന്നത്. ശാരീരിക പ്രവർത്തനങ്ങൾ, മറ്റ് ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിനെ സ്വാധീനിക്കുന്നത്. അതിനാൽ ഐസ്ക്രീം കഴിക്കുന്നതു കൊണ്ടു മാത്രം ശരീര താപനില നിയന്ത്രിക്കാൻ സാധിക്കില്ല.
അടുത്ത തവണ ചൂടിൽ നിന്നും രക്ഷനേടാൻ ഐസ്ക്രീം കഴിക്കുമ്പോൾ ഓർത്തോളൂ അത് താൽക്കാലികമായ ഒരു പരിഹാരം മാത്രമാണ്.” മോര്, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, തുടങ്ങിയവയൊക്കെയാണ് ശരീരം തണുപ്പിക്കാൻ ഉചിതം” ഡോ. അഗർവാൾ നിർദേശിച്ചു. കൂടാതെ തണ്ണിമത്തൻ, വെള്ളരി, മസ്ക്മെലൺ എന്നിവയും നല്ലതാണ്.