ട്രെയിനിൽ കടത്താൻ ശ്രമിച്ചത് 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം; മഞ്ചേശ്വരം സ്വദേശി പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിനെ പോലീസ് പിടികൂടി. മംഗലാപുരം കോയമ്പത്തൂർ എക്സ് പ്രസ് ട്രെയിനിൽ കടത്താൻ ക്രമിക്കുമ്പോഴാണ് ഫാറൂഖ് വലയിലായത്.
റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്. 3549600 രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു.