ബൈക്കിലെത്തി ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; കൊലപാതകം മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ

 ബൈക്കിലെത്തി ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; കൊലപാതകം മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ

പട്ന: മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ ബിജെപി നേതാവിനെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു. ബിഹാറിലെ പട്നയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമികൾ മോട്ടോർ സൈക്കിളിലാണ് എത്തിയത്. ഇവർ അടുത്തേക്ക് വരുമ്പോൾ മുന്ന ശർമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കൾ മുന്ന ശർമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മൊബൈൽ ഫോണും തട്ടിപ്പറിച്ചു. തുടർന്ന് മുന്ന ശർമ്മയുടെ തലയിലേക്ക് വെടിയുതിർക്കുകയും ചെയ്തു.

മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല കൊണ്ടുപോയിട്ടില്ല. ആക്രമികളുടെ ലക്ഷ്യം മോഷണം തന്നെയാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *