പക്ഷികളുടെ കാഷ്ടം മുതൽ തീ വരെ, ചൈനക്കാരുടെ വ്യത്യസ്തമായ ഫേഷ്യലുകൾ
ചർമ്മത്തിന് തിളക്കം കിട്ടാൻ എന്തും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ എന്തും ഏതും പരീക്ഷിക്കുന്നത് ഒരു സ്റ്റൈല്ലായി മാറിയിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളുടെ സമ്പന്നമായ ചരിത്രം തന്നെ അവർക്കുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം പൂർവികർ ചെയ്തിരുന്ന പല പരമ്പരാഗത ശൈലികളും അവർ ഇപ്പോഴും പിന്തുടരാറുണ്ട്. കേൾക്കുമ്പോൾ കൌതുകം തോന്നുന്നതും വ്യത്യസ്തമായതുമായതാണ് ഇവരുടെ രീതി.
പക്ഷികളുടെ കാഷ്ടം
കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നുമെങ്കിലും ഇത് ചൈനക്കാരുടെ പ്രാചീന കാലം മുതലുള്ള ഫേഷ്യലാണ്. പുരാതന ചൈനയിൽ പ്രത്യേകിച്ച് ടാങ് രാജവംശത്തിലുള്ളവർ പക്ഷികൾ പുറന്തള്ളുന്ന കാഷ്ടത്തിൽ ധാരാളം ഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. ചർമ്മത്തിന് തിളക്കവും മിനുസവും നൽകുക. “ഗുയിസു നോ ഫൺ” എന്നറിയപ്പെടുന്ന ഈ അസാധാരണ സമ്പ്രദായം,
ജപ്പാനിൽ നിന്നാണ് ഉത്ഭവിച്ചത്, പക്ഷേ പീന്നീട് ഇത് ചൈനീസ് സൗന്ദര്യ ദിനചര്യകളികളിലും ഉപയോഗിക്കുകയായിരുന്നു.
വാനമ്പാടിയുടെ കാഷ്ടം
പക്ഷികളുടെ കാഷ്ടം പോലെ വാമ്പാടി എന്ന പക്ഷിയുടെ കാഷ്ടം വളരെ പ്രശസ്തമാണ്. ചൈനീസ് സൌന്ദര്യ സംരക്ഷണത്തിലെ പ്രധാനിയാണ് നൈറ്റിംഗേളിൻ്റെ കാഷ്ടവും. നൈറ്റിംഗേൽ കാഷ്ഠം നെല്ലിൻ്റെ തവിടിൽ കലർത്തി വെള്ളമൊഴിച്ച് ഒരു പേസ്റ്റ് രൂപീകരിക്കുക. മുഖം കഴുകി വ്യത്തിയാക്കിയ ശേഷം മുഖത്തിടുക. നല്ല തിളക്കം ലഭിക്കാൻ ഇത് സഹായിക്കും. “ഗുയിസു നോ ഫൺ” എന്നറിയപ്പെടുന്ന ഈ സമ്പ്രദായം ജപ്പാനിലെ ഗെയ്ഷകൾക്കിടയിൽ പ്രചാരത്തിലായി
പിന്നീട് ചൈനയിലേക്കും വ്യാപിച്ചു. അസാധാരണമായ ഉത്ഭവം ഉണ്ടായിരുന്നിട്ടും, നൈറ്റിംഗേലിലെ എൻസൈമുകൾ
കാഷ്ഠം ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ അലിയിക്കുമെന്നും കൂടുതൽ യൗവനമുള്ള നിറത്തെ പ്രോത്സാഹിപ്പിക്കുമെന്നും പറയപ്പെടുന്നു
ഗോൾഡ് ഫേസ് മാസ്ക്
സ്വർണം ഉപയോഗിച്ചുള്ള വ്യത്യസ്തമായ ഫേസ് മാസ്ക് പലപ്പോഴും ചർമ്മത്തിന് വളരെ നല്ലതാണ്. ഐശ്വരത്തിൻ്റെയും സമൃദ്ധിയുടെയുമൊക്കെ അടയാളമായ സ്വർണം ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. സ്വർണത്തിൻ്റെ ചെറിയ കണങ്ങൾ കൊണ്ട് തയാറാക്കുന്നതാണ് ഈ മാസ്ക്. ചർമ്മത്തിൻ്റെ രക്തയോട്ടം, ഇലാസ്തികത, ചർമ്മത്തിലെ ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ഫിഷ് പെഡിക്യൂർ
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് ഫിഷ് പെഡിക്യൂർ. ചൈനയിൽ മാത്രമല്ല നമ്മുടെ നാടുകളിലും ഈ സ്പാ വളരെ പ്രശസ്തമായി കൊണ്ടിരിക്കുകയാണ്. ചർമ്മത്തിലെ മൃതകോശങ്ങളെ ചെറിയ മീനുകൾ ചേർന്ന് കടിച്ച് കളയുന്നതാണ് ഈ സ്പാ. പാദങ്ങൾക്കാണ് കൂടുതലായി ഇവ ഉപയോഗിക്കുന്നത്. ഗാരാ റൂഫാ ഫിഷിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ എക്സഫോളിയേറ്ററാണിത്.
ഫയർ ഫേഷ്യൽ തെറാപ്പി
കേൾക്കുമ്പോൾ പലരും മൂക്കത്ത് കൈ വയ്ക്കുമെങ്കിലും സംഭവം ഉള്ളതാണ്. ചർമ്മസംരക്ഷണത്തിന് കൂടുതൽ പാരമ്പര്യേതര രീതികൾ പരീക്ഷിക്കുന്നവർക്ക് ഫയർ ഫേഷ്യൽ തെറാപ്പി ചെയ്യാം. ഈ പുരാതന ചൈനീസ് സമ്പ്രദായം വളരെ പ്രശസ്തമാണ്. തൂവാല മദ്യത്തിലും അതുപോലെ മറ്റൊരു പാനീയത്തിലും മുക്കിയ ശേഷം തീ കെടുത്തും. അതിന് ശേഷം ഇത് മുഖത്ത് മൃദുവായി തുടയ്ക്കും. രക്തചംക്രമണം, കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ഗുണങ്ങൾ. കേൾക്കുമ്പോൾ പേടി തോന്നുന്നതാണെങ്കിലും വളരെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ചർമ്മത്തിന് ഇതിലൂടെ ലഭിക്കുന്നത്.