കാമുകനെ ചുംബിച്ച് ബിഗ് ബോസ് മത്സരാർത്ഥി പൂജ കൃഷ്ണ; രസകരമായ കമന്റുമായി അഭിഷേകും
അവതാരകയായും ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥിയായും പൂജാ കൃഷ്ണൻ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ്. ടെലിവിഷൻ ഡാൻസ് ഷോകളിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടിയതോടെ ഇൻഡസ്ട്രിയിൽ നിന്ന് ഇടവേള എടുത്തിരുന്നു. യൂട്യൂബ് ചാനൽ അവതാരകയാണ് തിരിച്ചുവരവ് നടത്തിയത്. വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അതുവഴി പൂജയ്ക്ക് സാധിച്ചു. അവിടെനിന്നാണ് ബിഗ് ബോസിലേക്കുള്ള എൻട്രി. വൈൽഡ് കാർഡ് മത്സരാർത്ഥി ആയായിരുന്നു പൂജ കൃഷ്ണ ഷോയിലേക്ക് വന്നത്. വളരെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പെട്ടെന്ന് തന്നെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഷോയിൽ നിന്ന് പിന്മാറി.
ഇപ്പോഴിതാ പങ്കാളി അഖില്‍ പങ്കുവച്ച പൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. വളരെ പ്രണയാര്‍ദ്രമായ ചിത്രത്തിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ‘നമ്മള്‍ നല്ല മനുഷ്യരല്ലായിരിക്കാം, പക്ഷെ പ്രണയം എന്താണെന്ന് നമുക്കറിയാം’ എന്ന് പറഞ്ഞു പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ലിപ് ലോക്കിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു.
ബിഗ് ബോസ് ഹൗസിലേക്ക് പൂജ കൃഷ്ണയ്‌ക്കൊപ്പം കയറിയ അഭിഷേക് ശ്രീകുമാറിന്റെ കമന്റാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ‘സിംഗിള്‍സിന് ഇന്ന് കരിദിനം’ എന്നാണ് അഭിഷേകിന്റെ കമന്റ്. ‘നീയാ.. സിംഗിളാ’ എന്ന് ചോദിച്ചാണ് അതിന് പൂജയുടെ മറുപടി. ‘ഇതൊന്നും കണ്ടു നില്‍ക്കാനുള്ള ശേഷി എനിക്കില്ല’ എന്നായിരുന്നു അതിന് അഭിഷേക് ശ്രീകുമാര്‍ ഇട്ട കമന്റ്.
തങ്ങളുടെ പ്രണയ ബന്ധം നേരത്തെ തന്നെ പൂജയും അഖിലും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ആരാധകരെ സംബന്ധിച്ച് ഇതൊരു ഷോക്കിങ് വാര്‍ത്തയല്ല. പൂജ ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് വന്ന സമയത്ത് അഖിലാണ് താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷന്‍ തന്നുകൊണ്ടിരുന്നത്.