സ്ഥിര നിക്ഷേപം നടത്താൻ പോവുകയാണോ ? എങ്കിൽ ഈ സ്പെഷ്യൽ സ്കീമുകൾ അറിഞ്ഞിരിക്കൂ, ഉയർന്ന വരുമാനം ഉറപ്പ്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ അറിഞ്ഞതിന് ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കും.
എസ്ബിഐ സ്പെഷ്യൽ അമൃത് കലാഷ് ഫിക്സഡ് ഡിപ്പോസിറ്റ്
എസ്ബിഐയുടെ അമൃത് കലാശ് സ്കീം 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 400 ദിവസത്തെ കാലയളവിന് 7.10 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിന് അർഹതയുണ്ട്.
എസ്ബിഐ വീകെയർ സ്കീം:
എസ്ബിഐ വീകെയർ സ്കീമിന്റെ സമയപരിധി 2024 സെപ്തംബർ 30 വരെ നീട്ടിയിട്ടുണ്ട്, പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നതിനും ഇത് ലഭ്യമാണ്.
ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ വിവിധ കാലാവധിയിൽ നിക്ഷേപിക്കാം. 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ എഫ്ഡികൾക്ക്, സാധാരണ പൗരന്മാർക്ക് ബാങ്ക് 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ലഭിക്കും.
ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്ക് അതിൻ്റെ പ്രത്യേക എഫ്ഡികൾക്കുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. ‘IND സൂപ്പർ 400 ഡേയ്സ്’ പദ്ധതി, 400 ദിവസത്തേക്ക് 10,000 രൂപ മുതൽ 2 കോടി രൂപയിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് & സിന്ധ് ബാങ്ക്
പഞ്ചാബ് & സിന്ധ് ബാങ്ക് അതിൻ്റെ പ്രത്യേക നിക്ഷേപ സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. 222 ദിവസത്തെ നിക്ഷേപ കാലയളവിൽ 6.30 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 333 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് ബാങ്ക് 7.15 ശതമാനം നൽകുന്നു.