വരാനിരിക്കുന്നത് 13 ബാങ്ക് അവധി ദിനങ്ങൾ; ഓഗസ്റ്റിൽ കരുതിയിരിക്കാം, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബാങ്ക് ഇടപാടുകൾ. ലോണുകൾ, വായാപകൾ എല്ലാം ക്രിത്യസമസങ്ങളിൽ തന്നെ പണം അടക്കേണ്ടതുണ്ട്. ബാങ്കിൽ പോയി ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വന്നപോലെ തന്നെ തിരികെ മടങ്ങേണ്ടി വരും. 2024 ഓഗസ്റ്റിൽ 13 ദിവസം അടച്ചിടും എന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും പ്രാദേശിക അവധിയും ചേർന്നുള്ള പട്ടികയാണ് ഇത്.
ബാങ്ക് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്, നിക്ഷേപത്തിനോ പിൻവലിക്കലിനോ എടിഎമ്മുകൾ ഉപയോഗിക്കാം, കൂടാതെ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവയിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട കാര്യങ്ങൾക്ക് മാത്രമായിരിക്കും അവധികൾ ബാധിക്കുക. ഈ മാസം നിരവധി അവധി ദിവസങ്ങൾ ഉള്ളതിനാൽ, അതിനനുസരിച്ച് നിങ്ങളുടെ ബാങ്ക് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.
2024 ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ
ഓഗസ്റ്റ് 3: കേർപൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 4: ഞായറാഴ്ച
ഓഗസ്റ്റ് 8: ‘ടെൻഡോങ് ലോ റം ഫാത്ത്’ പ്രമാണിച്ച് ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഓഗസ്റ്റ് 10: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 11: ഞായറാഴ്ച
ഓഗസ്റ്റ് 13: ദേശാഭിമാനി ദിനത്തോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ഓഗസ്റ്റ് 18: ഞായറാഴ്ച
ഓഗസ്റ്റ് 19: രക്ഷാബന്ധൻ പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് കേരളത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 24: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 25: ഞായറാഴ്ച
ഓഗസ്റ്റ് 26: ജന്മാഷ്ടമി പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും