ബെംഗളൂരു അപകടത്തിൽ വിരാട് കോലിക്കെതിരെ പരാതി.

ബെംഗളൂരു: ആർസിബി വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ വിരാട് കോലിക്കെതിരെ പരാതി. പരിപാടിയിൽ പങ്കെടുക്കാൻ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും പരാതി മുന്നോട്ടുവയ്ക്കുന്നു. ദുരന്തത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് വെങ്കിടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിൽ വിരാട് കോലിക്കെതിരെ പരാതി നൽകിയത്. നിലവിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.