ബെംഗളൂരു സ്റ്റേഡിയം ദുരന്തം: ആർ സി ബി മാർക്കറ്റിംഗ് മേധാവിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെയെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി എൻ എ യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ക്രിക്കറ്റ് ആരാധകരുടെ തിരക്കിൽപ്പെട്ട് 13 വയസ്സുകാരി ഉൾപ്പെടെ 11 പേർ മരിച്ചതിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആർ സി ബി മാനേജ്മെന്റ് ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.