ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര ചെയ്ത ഭർത്താവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കഹള്ളി നിവാസി ശങ്കറാണ് ഭാര്യ മാനസയെ കൊലപ്പെടുത്തിയത്. ഹീലാലീഗേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്കൂട്ടർ നിർത്തിച്ച് പരിശോധിച്ചപ്പോൾ മനുഷ്യന്റെ തല എടുത്തു വച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തല ഭാര്യയുടെതാണെന്നും താനാണ് കൊന്നതെന്നും പ്രതി സമ്മതിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
അഞ്ചുവർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.