മുഖം ഇനി വെട്ടി തിളങ്ങും, ഈ മൂന്ന് ചേരുവ മാത്രം മതി; പഴം കൊണ്ടുള്ള ഫേസ് പായ്ക്ക് തയാറാക്കുന്നത് ഇങ്ങനെ
ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ചർമ്മ സംരക്ഷണത്തിൽ പ്രധാനമായും സ്ക്രബുകളും ഫേസ് മാസ്കുകളുമൊക്കെ ആണ് ഉപയോഗിക്കുന്നത്. ചർമ്മം വാടി കരിവാളിച്ച് ഇരിക്കുകയാണെങ്കിൽ അത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കിയാലോ
വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് മാസ്കാണിത്.
ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴം. ദിവസവും പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന് തിളക്കം കൂട്ടാനും നല്ലതാണ് പഴം. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ പഴത്തിന് കഴിയും. ചർമ്മത്തിലെ അഴുക്കിനെ പുറന്തള്ളി ചർമ്മം കൂടുതൽ മൃദുവാക്കാനും തിളങ്ങാനും ഇത് സഹായിക്കും. എണ്ണമയം ഇല്ലാത്ത ക്ലിയർ സ്കിൻ ലഭിക്കാൻ പഴം നല്ലതാണ്.
ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ തേൻ വളരെ മികച്ചതാണ്. മുഖക്കുരുവും അതിൻ്റെ പാടുകളുമൊക്കെ മാറ്റാൻ നല്ലതാണ് തേൻ. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയെ ഇല്ലാതാക്കാനും തേൻ മികച്ചതാണ്. അതുപോലെ ചർമ്മത്തിലെ വീക്കവും ചുവപ്പുമൊക്കെ മാറ്റാനും തേൻ നല്ലതാണ്.
വൈറ്റമിൻ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. ഇത് ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ നാരങ്ങ നീര് സഹായിക്കും. ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ ഇത് സമ്പുഷ്ടമാണ്. സുഷിരങ്ങളെ വ്യത്തിയാക്കാനും അതുപോലെ അഴുക്കിനെ കളയാനും നാരങ്ങ നീര് സഹായിക്കാറുണ്ട്.
ഇതിനായി നന്നായി പഴുത്തൊരു വാഴപ്പഴം എടുക്കുക. അതിന് ശേഷം ഇത് ഉടച്ച് അതിലേക്ക് 1 ടീ സ്പൂൺ തേനും നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. മുഖം നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം മുഖത്ത് ഈ മാസ്കിടാം. ഇത് കഴുത്തിലും ഇടാവുന്നതാണ്. ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ ഭംഗിയും നൽകാൻ ഇത് ഏറെ സഹായിക്കും.