തൃപ്രയാറില്‍ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

തൃശ്ശൂർ: പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്. ഒന്നേകാൽ വയസായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹയ ഫാത്തിമ, മുഹമദ് അയാൻ എന്നിവരാണ് സഹോദരങ്ങൾ.