kerala

ചമയങ്ങൾ അഴിക്കാതെ രോ​ഗികളെ പരിശോധിച്ച് ഡോ. ഷൈനി ബി. ഹരിലാൽ

തൃപ്പൂണിത്തുറ: ഒരു ഡോക്ടറുടെ കർത്തവ്യ ബോധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ മോ​​ഹിനിയാട്ടത്തിന്റെ വേഷങ്ങൾ അഴിച്ചുവെക്കാതെ രോ​ഗികളെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. രോ​ഗികളെ കണ്ടാൽ ഷൈനി ഡോക്ടർ മാത്രമാണെന്നും നർത്തകിയല്ലെന്നുമാണ് ഫോട്ടോ കാണുന്നവർ പറയുന്നത്. കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറാണ് ഷൈനി ബി. ഹരിലാൽ. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിച്ച് വീട്ടിലേക്കു വന്നപ്പോഴാണു രോഗികൾ വീട്ടിൽ […]Read More

kerala

പുരയിടത്തിൽ നിന്നും ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ കുഴിച്ചെടുക്കുന്നത് ദിവ്യദൃഷ്ടിയിലൂടെ

തൃശ്ശൂർ: ശത്രു​ദോഷം മാറാൻ മന്ത്രവാദം നടത്തി പണം തട്ടുന്നയാൾ അറസ്റ്റിലായി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. പ്രവാസിയിൽനിന്നുമാത്രം ഇയാൾ മൂന്നര ലക്ഷത്തോളം രൂപയാണ് റാഫി തട്ടിയെടുത്തത്. രോഗബാധിതരെ കണ്ടെത്തി അടുപ്പം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയാണ് റാഫിയുടെ രീതി. ഇതിന് വിശ്വാസ്യത വരാൻ വേണ്ടി പുരയിടത്തിൽ നിന്നും ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ കുഴിച്ചെടുക്കും. ഇതോടെ […]Read More

National

മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നൽകണം; മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്ന് ടാറ്റ ​ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്.Read More

kerala

ആലപ്പുഴയെ പരിഭ്രാന്തിയിലാക്കിയ പൈപ്പ്; ഉള്ളിൽ ലോഹത്തകിടുകളുളള പൈപ്പ് സ്ഫോടനം നടത്തി നോക്കി; ഒടുവിൽ

ആലപ്പുഴ: രാത്രിയിൽ ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ ഇരുവശവും അടച്ച പൈപ്പ് ബോംബ് അല്ലെന്ന് പൊലീസ് അറിയിച്ചു. പൈപ്പിനുള്ളിൽ നിന്നു ലഭിച്ച ലോഹത്തകിടുകളിൽ എന്തോ എഴുതിയതുപോലെ കാണപ്പെടുന്നതിനാൽ ഇത് മന്ത്രവാദത്തിന് ഉപയോഗിച്ച പൈപ്പും ലോഹത്തകിടുകളുമാണെന്ന നി​ഗമനത്തിലാണ് പോലീസ്. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുമുണ്ട്. ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബീച്ചിൽ നാവിക സേനയുടെ പഴയ കപ്പൽ സ്ഥാപിച്ചതിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് കണ്ടെത്തിയത്. കടപ്പുറത്തെത്തിയ […]Read More

kerala

കൊച്ചിയിൽ മൂന്നര വയസുകാരനെ തലങ്ങും വിലങ്ങും അടിച്ച് അദ്ധ്യാപിക; ക്രൂരത ചോദ്യങ്ങൾക്ക് മറുപടി

കൊച്ചി: മൂന്ന് വയസുകാരന് ക്രൂര മർദ്ദനമേറ്റെന്ന് പരാതി. കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെ അധ്യാപിക ക്രൂരമായി മർദിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More

National

ഒമർ അബ്ദുള്ള ജമ്മു കശ്മീരിന്‍റെ മുഖ്യമന്ത്രിയാവും; തീരുമാനം നാഷണൽ കോൺഫറൻ്‍സ് പാർലമെന്ററി പാർട്ടി

ശ്രീന​ഗർ: ഒമർ അബ്ദുള്ള ജമ്മു കശ്മീരിന്‍റെ മുഖ്യമന്ത്രിയാവും. നാഷണൽ കോൺഫറൻ്‍സ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമെടുത്തു. യോഗം തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കിൽ മുന്നോട്ടുപോകുമെന്ന് ഒമർ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെത്തുമെന്ന് നേരത്തെ എൻസി മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു. അതേസമയം കോൺ​ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകില്ലെന്ന നിലപാടിലാണ് നാഷണൽ കോൺഫറൻസ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പകരം […]Read More

kerala

മുൻവൈരാഗ്യം; സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും

തിരുവനന്തപുരം: സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകരയിൽ ആണ് സംഭവം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചു വെച്ച ശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ചു എന്നതാണ് പ്രതിക്ക് എതിരെയുള്ള കുറ്റം. നെയ്യാറ്റിൻകര, ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി(53) നാണു ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി […]Read More

National

ജെ. ആർ.ഡി. ടാറ്റയുടെ സ്വപ്നം പൂവണിയിച്ച രത്തൻ ടാറ്റ

ദേശസാത്കരണത്തി​ന്റെ ഭാ​ഗമായി ടാറ്റയുടെ സ്വന്തം എയർ ഇന്ത്യ സർക്കാരി​ന്റെ ഉടമസ്ഥതയിലായപ്പോൾ അത്യധികം വേ​ദനയിലായ രത്തൻ ടാറ്റയെ സന്തോഷിപ്പിച്ച ഒരു കാര്യമാണ് 2022 ൽ സംഭവിച്ചത്. എയർ ഇന്ത്യയെ തിരിച്ചുപിടിക്കാൻ പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയെങ്കിലും 68 വർഷങ്ങൾക്കു ശേഷം 2022 ൽ എയർ ഇന്ത്യ തിരികെ ടാറ്റ കുടുംബത്തിലേക്കെത്തി. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചപ്പോൾ ടാറ്റ സൺസ് ചെയർമാൻ എമരിറ്റസ് ആയിരുന്ന രത്തൻ ടാറ്റ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ‘തിരികെ സ്വാഗതം’. 1932 […]Read More

kerala

കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടത്തിയത്. കുട്ടികളിപ്പോൾ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. പയ്യോളി ചെരിച്ചിൽ പള്ളിയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്. കുട്ടികൾ ഒരുമിച്ച് ബാഗുമായി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.Read More

kerala

മിക്സ്ചറിൽ ടാർട്രാസിൻ; അലർജിക്ക് കാരണമായ അപകടകാരി; മിക്സ്ചറി​ന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ്

കോഴിക്കോട്: മിക്സ്ചറിൽ ടാർട്രാസിൻ കണ്ടെത്തിയതിനെ തുടർന്ന് ഇതി​ന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു. കോഴിക്കോട് ജില്ലയിൽ ഉത്‌പാദിപ്പിച്ച മിക്സ്ചറിലാണ് ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയിരിക്കുന്നത്. ടാർട്രാസിൻ നിറം ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ചേർക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ അലർജിക്ക്‌ കാരണമാകുമെന്നതിനാൽ മിക്സ്‌ചറിൽ ഇത് ചേർക്കാൻ പാടില്ല. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും. വടകര ജെ.ടി. […]Read More