Entertainment

സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്, പൊലീസുകാരെ കുറ്റം പറയാനാകില്ല; സംവിധായകന്‍ ചിദംബരം

മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് തമിഴ്നാട്ടിലെ ​ഗുണാ കേവും കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലവും ചർച്ചകളിൽ നിറഞ്ഞത്. സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ​ഹിറ്റായതിന് പിന്നാലെ സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചിരുന്നു. സംഭവം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് അന്വേഷണം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ കേസില്‍ അന്വേഷണം അനാവശ്യമെന്ന് […]Read More

crime

കട്ടിലില്‍നിന്ന് വീണതാണെന്ന് മകൻ; പരിശോധനയിൽ ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടും; കോഴിക്കോട്ട് 61കാരന്റെ

കോഴിക്കോട്: ബാലുശേരിയിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു. അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് […]Read More

kerala

വിജയം അറിയാൻ കാത്തുനിന്നില്ല; കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കണ്ണൂർ: കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി ദുർഗ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചമുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയിൽ നിന്നാണ് ദുർഗയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയ ദുർഗ ബുധനാഴ്ച ഫലം വന്നപ്പോൾ വിജയിച്ചിരുന്നു. ചൊവ്വാഴ്ച വീട്ടിൽനിന്ന് ഉച്ചഭക്ഷണം […]Read More

Entertainment

പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോള്‍; കുഞ്ഞ് ആണായിരിക്കുമോ, പെണ്ണായിരിക്കുമോ?

ഗര്‍ഭകാലം വളരെ നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് അമല പോള്‍. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. അപ്പോള്‍ ഇനി ആദ്യത്തെ കണ്മണി ഇങ്ങെത്താന്‍ ദിവസങ്ങള്‍ മാത്രം. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന തന്റെ ചിത്രത്തിലെ പാട്ടും പാടിയാണ് അമല ഒന്‍പതാം മാസത്തിലേക്ക് കടക്കുന്നത്. ‘ഓമന കോമള താമരപ്പൂവേ രാവു മാഞ്ഞില്ലേ’ എന്ന പാട്ടിന്റെ വരികള്‍ ഏറ്റുപാടി ആരാധകരും കമന്റ് ബോക്‌സിലെത്തി. അമലയ്ക്കും ജഗദ് ദേശായിയ്ക്കും ജനിക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍ […]Read More

kerala Politics

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; ദേശീയപാത ഉപരോധിച്ചും, പായ വിരിച്ച് റോഡില്‍

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. സ്വന്തം വാഹനവുമായി എത്തുന്നവര്‍ക്ക് ഇന്ന് ടെസ്റ്റ് നടത്താം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍, തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിന് എത്തിയിട്ടില്ല. ഇവിടെ 21 പേര്‍ക്കായിരുന്നു ഇന്ന് ടെസ്റ്റിന് സ്ലോട്ട് നല്‍കിയത്. പാലക്കാട് മലമ്പുഴയില്‍ കുത്തുപാള കഞ്ഞി സമരമാണ് പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ […]Read More