രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനം; സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നുപേർക്ക്
സ്റ്റോക്ക്ഹോം: ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ എന്നിവർക്ക് 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്. ആൽഫ്രഡ് നൊബേലിൻ്റെ സ്മരണയ്ക്കായി ബാങ്ക് ഓഫ് സ്വീഡൻ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം എന്നാണ് ഈ അവാർഡ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്‍റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്. രാഷ്ട്രങ്ങൾ […]Read More