ജോ ബൈഡൻ പിന്മാറ്റം പ്രഖ്യാപിക്കുന്ന തീയതി കൃത്യമായി പ്രവചിച്ച വനിതാജ്യോതിഷി; അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരെന്ന് പ്രവചിച്ച് എമി ട്രിപ്

 ജോ ബൈഡൻ പിന്മാറ്റം പ്രഖ്യാപിക്കുന്ന തീയതി കൃത്യമായി പ്രവചിച്ച വനിതാജ്യോതിഷി; അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരെന്ന് പ്രവചിച്ച് എമി ട്രിപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി കൃത്യമായി പ്രവചിച്ചാണ് വനിതാജ്യോതിഷി എമി ട്രിപ് ലോകശ്രദ്ധയാകർഷിച്ചത്. എമി ട്രിപ് പ്രവചിച്ച ദിവസം തന്നെയാണ് ബൈഡൻ താൻ മത്സര രം​ഗത്തുനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരാകും വിജയിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് എമി.

ഡൊണാൾഡ് ട്രംപ്-കമലാ ഹാരിസ് പോരാട്ടത്തിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചേക്കുമെന്നും അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നും എമി പ്രവചിക്കുന്നു. സൂര്യൻ ഡൊണാൾഡ് ട്രംപിന് അനുകൂലമാണ്. എന്നാൽ യുറാനസിന്റെ സ്ഥാനം അൽപം പ്രവചനാതീതമായ സാഹചര്യം സൂചിപ്പിക്കുന്നുവെന്നും എമി പറഞ്ഞു.

ഇന്റർനെറ്റിലെ ഏറ്റവും കുപ്രസിദ്ധയായ ജ്യോതിഷി എന്നാണ് നാൽപ്പതുകാരിയായ എമി അറിയപ്പെടുന്നത്. ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെ കുറിച്ച് ജൂലൈ 11-നാണ് എമി ട്വീറ്റ് ചെയ്യുന്നത്. ബൈഡൻ തീരുമാനം പ്രഖ്യാപിക്കുന്ന തീയതിയെ കുറിച്ചുള്ള പ്രത്യേകതകൾ അവർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാണ് കൃത്യമായ തീയതി എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് ജൂലൈ 21 എന്ന് അവർ മറുപടി നൽകുകയും ചെയതു. ജൂലൈ 21-ന് തന്നെയായിരുന്നു ബൈഡൻ, താൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *