‘ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന ചേച്ചി, പക്ഷേ റോൾ മോഡൽ അല്ല’; തുറന്ന് പറഞ്ഞ് അസിൻ
തെന്നിന്ത്യൻ സിനിമാരംഗത്തെ താര റാണിയായിരുന്നു അസിൻ. എന്നാൽ ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഏറെക്കാലമായി വിട്ടുനിൽക്കുന്നു. 2016ലാണ് നടി വിവാഹിതയായത്. അതിനുശേഷം ആണ് നടി അഭിനയരംഗത്ത് നിന്ന് ഇടവേള എടുത്തത്. കരിയറിലെ തേക്കേറിയ സമയത്ത് ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടി ശോഭനയെ ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ അവർ തന്റെ റോൾ മോഡൽ അല്ലെന്നും നടി പറയുന്നു
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന ചേച്ചി. ഞാൻ കണ്ട് വളർന്നത് മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളാണ്. ശോഭനയുടെ നൃത്തവും ഗ്രേസും തനിക്ക് ഇഷ്ടമാണെന്ന് അസിൻ വ്യക്തമാക്കി. അതേസമയം ശോഭന തന്റെ റോൾ മോഡൽ അല്ലെന്നും അസിൻ പറഞ്ഞു. രേവതി ചേച്ചി ഉർവശി ചേച്ചി ശോഭന ചേച്ചി എന്നിവരെയൊക്കെ ചെറുപ്പം മുതലേ ഇഷ്ടമാണ്. അവർ തന്റെ സിനിമ കണ്ട് അഭിനന്ദിക്കാറുണ്ടെന്നും അസിൻ പറഞ്ഞു.
സമകാലീനമായിരുന്നു നായിക നടിമാരുമായി തനിക്ക് അടുത്ത സൗഹൃദം ഇല്ലെന്ന് അസിൻ അന്ന് വ്യക്തമാക്കി. ഞാൻ മൾട്ടി ഹീറോയിൻ പ്രൊജക്ടുകൾ അധികം ചെയ്തിട്ടില്ല. തമിഴിൽ ഗജിനി ചെയ്തു. അതിനകത്ത് ഞാനും നയൻതാരയും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് കോമൺ സീനുകൾ ഇല്ല. ഷൂട്ടിംഗിന്റെ സമയത്ത് ഞങ്ങൾ ഒരുമിച്ച് വന്ന് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ല.
പടത്തിലാണെങ്കിലും ഞങ്ങൾക്ക് കോമൺ സീൻ ഇല്ല. എന്റെ കഥാപാത്രം മരിച്ച് കഴിഞ്ഞിട്ടാണ് നയൻതാരയുടെ എൻട്രി. അതിനാൽ തനിക്ക് അടുത്തിടപഴകാൻ പറ്റിയിട്ടില്ല. മീര ജാസ്മിനെ നേരിട്ട് കണ്ടിട്ടില്ല. ഒരു പ്രാവശ്യം ഞങ്ങൾ ഒരേ ഹോട്ടലിൽ താമസിച്ചിരുന്നു. ഞാൻ കാണാൻ പോയപ്പോഴേക്കും അവർ ചെക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഗോപിക, രേണുക എന്നിവരെ ചെന്നെെയിൽ വെച്ച് മീറ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് അടുത്ത് നടക്കുമ്പോൾ ഞാൻ പോയി ഹലോ പറഞ്ഞിട്ടുണ്ട്. പക്ഷെ കുറേ ദിവസം താൻ ഒരു നടിമാർക്കൊപ്പവും താൻ പ്രവർത്തിച്ചിട്ടില്ലെന്നും അസിൻ വ്യക്തമാക്കി. മീര ജാസ്മിൻ വളരെ ടാലന്റഡാണ്. നയൻതായ ഹാർഡ് വർക്കിംഗ് ആണ്. വ്യത്യസ്തരായ ആളുകളായിരിക്കും. എനിക്ക് വ്യക്തിപരമായി അറിയില്ല.
ബോളിവുഡിൽ എത്തിയ ശേഷം കണ്ട മാറ്റങ്ങളെക്കുറിച്ചും അസിൻ സംസാരിച്ചു. ബോളിവുഡ് കുറേക്കൂടി ഹോളിവുഡ് സ്റ്റെെലിലാണ്. ഷെഡ്യൂൾ പ്ലാൻ ചെയ്യുക പ്രിന്റ് ഔട്ട് എടുത്ത് യൂണിറ്റിലെ എല്ലാവർക്കും കൊടുക്കും.
അതിൽ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയം കൊടുക്കും. എവിടെ വണ്ടി പാർക്ക് ചെയ്യണമെന്ന് മാപ്പുണ്ടാകും. ലൊക്കേഷനിലേക്കുള്ള മാപ്പുണ്ടാകും. കുറച്ച് ഹൈ ഫൈ ബോളിവുഡിലുണ്ട്. ഇൻഡസ്ട്രി വലിയ പ്ലേ ഗ്രൗണ്ടാണ്. ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിക്കുമെന്നും അസിൻ വ്യക്തമാക്കി. അതേസമയം ബോളിവുഡിൽ മാധ്യമങ്ങളുടെ കടന്നാക്രമണം ഉണ്ടെന്നും അസിൻ അന്ന് ചൂണ്ടിക്കാട്ടി.