ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 20 വരെ നീട്ടി

 ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 20 വരെ നീട്ടി

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ആ​ഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത കേസിൽ ആണ് റൗസ് അവന്യൂ കോടതിയുടെ നടപടി.

കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം ആ​ഗസ്ത് 5ന് നിഷേധിച്ചിരുന്നു. ഇ.ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *