റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു; അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു

 റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു; അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു

ബെം​ഗളൂരു: കർണാടക മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു. ശുഭ പ്രതീക്ഷയെന്നവണ്ണം റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു. 70% യന്ത്രഭാഗങ്ങൾ തന്നെ ആകാം എന്ന് റഡാർ സംഘം വ്യക്തമാക്കി. സി​ഗ്നൽ ലഭിച്ച റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുകയാണ്.

മണ്ണിടിച്ചിലിൽ സിഗ്നൽ ലഭിച്ച ഒരു പ്രത്യേക സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുക്കാനാണ് തീരുമാനം. റോഡിന്റെ നടുഭാഗത്ത് നിന്നാണ് സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *