പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് ‘ആന്റി സെക്‌സ് ബെഡുകള്‍’; ലക്ഷ്യം താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കുക ? ചാടിമറിഞ്ഞ് ബലം പരിശോധിച്ച് താരങ്ങളും, വീഡിയോകൾ വൈറൽ

 പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് ‘ആന്റി സെക്‌സ് ബെഡുകള്‍’; ലക്ഷ്യം താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കുക ? ചാടിമറിഞ്ഞ് ബലം പരിശോധിച്ച് താരങ്ങളും, വീഡിയോകൾ വൈറൽ

പാരീസ്: 2024 പാരീസ് ഒളിമ്പിക്‌സിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 1900-നും 1924-നും ശേഷം ഇത് മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്‌സിന് വേദിയായത്. ജൂലായ് 26-നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിനായി എല്ലാ രാജ്യങ്ങളിൽ നിന്നും താരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ ആണെന്ന് ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്യോയിലും ഇത്തരത്തിലുള്ള കട്ടിലുകള്‍ ആണ് ഒരുക്കിയിരുന്നത്. പാരീസിലെ താരങ്ങളുടെ മുറികൾ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. പല താരങ്ങളും ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്.

കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്‌സിനിടെയാണ് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ വൈറലാകുന്നത്. റീസൈക്കിള്‍ ചെയ്ത കാര്‍ഡ്‌ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഈ കട്ടിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗെയിംസിനെത്തുന്ന താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകര്‍ ഇത്തരത്തിലുള്ള കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഒരു താരം ആരോപിച്ചതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. പിന്നാലെ ഇതിന് ‘ആന്റി സെക്‌സ് കാര്‍ഡ്‌ബോര്‍ഡ് ബെഡ് ‘ പേരും ലഭിച്ചിരുന്നു.

എന്നാല്‍ അത്ര ബലക്കുറവുള്ളവയല്ല കട്ടിലുകള്‍. ഇവ 100 ശതമാനം ഉറപ്പുള്ളവയാണെന്നും ഫ്രാന്‍സില്‍ തന്നെ നിര്‍മിച്ചതാണെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിമ്പിക്‌സിനെത്തിയ നിരവധി കായികതാരങ്ങള്‍ ഇവയുടെ ബലം പരീക്ഷിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ടെന്നീസ് താരങ്ങളായ ഡാരിയ സാവില്ലെയും എലന്‍ പെരസും കാര്‍ഡ്‌ബോര്‍ഡ് കട്ടിലിനു മുകളിലേക്ക് ചാടുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഐറിഷ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും കാര്‍ഡ്‌ബോര്‍ഡ് കട്ടിലില്‍ ചാടിമറിയുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ ആന്റി സെക്‌സ് ബെഡ് എന്ന് വിളിക്കാനാകില്ലെന്നും റൈസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലെയും ഈ കാര്‍ഡ്‌ബോര്‍ഡ് കട്ടിലിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ കട്ടിലുകള്‍ അത്ര സുഖകരമല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നേരത്തേ കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് ടോക്യോ ഒളിമ്പിക്സില്‍ കായികതാരങ്ങള്‍ക്കായി കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ ഒരുക്കിയതെന്നായിരുന്നു സംഘാടകരുടെ പക്ഷം. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ കഴിഞ്ഞ ഒളിമ്പിക്‌സിന് തയ്യാറാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *