ഈച്ചയെ അല്ല ആനയെ വരെ വിഴുങ്ങിക്കളയും; അവതാരകയുടെ പ്രൊഫഷണലിസം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

 ഈച്ചയെ അല്ല ആനയെ വരെ വിഴുങ്ങിക്കളയും; അവതാരകയുടെ പ്രൊഫഷണലിസം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

സോഷ്യല്‍മീഡിയയില്‍ വലിയ തോതിൽ വൈറലാകാറുള്ള വീഡിയോകളാണ് ന്യൂസ് റൂമിലെ അബദ്ധങ്ങൾ. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ അതിൽ നിന്നും കുറച്ച് വ്യത്യസ്ഥമായ ഒരു ന്യൂസ് റൂം കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

വാര്‍ത്താ വായനയ്ക്കിടെ ബോസ്റ്റണ്‍ 25 ന്യൂസ് അവതാരക വനീസ വെല്‍ച്ചിന്‍റെ മുഖത്ത് വന്നിരുന്ന ഈച്ചയെ വിഴുങ്ങുന്നതാണ് വിഡിയോ. ആദ്യം കണ്ണിന് താഴെ വന്നിരുന്ന ഈച്ച പറന്ന് വായിലേക്ക് കയറുകയായിരുന്നു. ഒരു തരത്തിലുള്ള ഭാവവ്യാത്യസവുമില്ലാതെ അവതാരക ഈച്ചയെ വിഴുങ്ങുകയും വാര്‍ത്താ വായന തുടരുകയും ചെയ്തു. എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു. അവതാരകയുടെ പ്രൊഫഷണലിസം കണ്ട് സോഷ്യൽമീഡിയയുടെ പോലും വാ പൊളിച്ച് നിൽക്കുകയാണ്.

എക്‌സിലൂടെ പങ്കുവെച്ച വിഡിയോ വളരെ വേഗം വൈറലായതോടെ അവതാരകയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇതാണ് പ്രൊഫഷണലിസം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലര്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വനീസയെ വാഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *