ഗായിക അമൃത സുരേഷ് ആശുപത്രി വിട്ടു
മകളുടെ തുറന്നുപറച്ചിലുകൾക്കു പിന്നാലെ സോഷ്യൽ മീഡിയ വഴി അമൃതയും ബാലയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ശക്തമാകുകയും മുൻ ഭർത്താവ് ബാലയ്ക്കെതിരെയുള്ള ആരോപണങ്ങൾ കൂടി വരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമൃതയ്ക്കു നേരെയും വിമർശനങ്ങളുണ്ടായിരുന്നു. അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ ചിത്രം ഇതിനിടെ പുറത്തുവന്നു. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അപേക്ഷിച്ച് സഹോദരിയും ഗായികയുമായ അഭിരാമി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.
‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം’ എന്നെഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു അമൃത സുരേഷ്. ചികിത്സയ്ക്കു ശേഷം ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് അമൃത ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും അമൃത നന്ദി അറിയിച്ചു.