380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു; രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ലെന്നും അമിത് ഷാ

 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു; രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ലെന്നും അമിത് ഷാ

ഭോപ്പാൽ: 380 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞെന്ന് ഒഡീഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി ജെ പി സ്വന്തമാക്കും. ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പുകളിൽ തന്നെ ഭാരതീയ ജനതാ പാർട്ടി 270 ലോക്‌സഭാ സീറ്റുകൾ നേടിക്കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

380 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇതിനകം നടന്നു. ബംഗാളിൽ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു അമിത് ഷാ പറഞ്ഞു. ഇരട്ട മാറ്റത്തിന് തയ്യാറെടുത്തുകഴിഞ്ഞ ഒഡീഷ ഇക്കുറി കാവിക്കൊടിയേന്തും. സംസ്ഥാനത്ത് ബി ജെ പി 15 ലോക്‌സഭാ സീറ്റുകളും 75 നിയമസഭാ സീറ്റുകളും നേടുമെന്നും ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *