ആലിയ ഭട്ട് ബ്രിട്ടീഷുകാരിയോ? വീണ്ടും ചര്‍ച്ചയായി ആലിയ ഭട്ടിന്‍റെ പൗരത്വം

മുംബൈ: കഴിഞ്ഞ തിങ്കളഴ്ചയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അഞ്ചാം ഘട്ടം നടന്നത്. മഹാരാഷ്ട്രയിൽ അന്നായിരുന്നു തെരഞ്ഞെടുപ്പ് എന്നതിനാൽ മുംബൈയിലെ ബോളിവുഡ് താരങ്ങൾ കൂട്ടത്തോടെയാണ് വോട്ട് ചെയ്യൻ എത്തിയത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ദീപിക പദുക്കോൺ തുടങ്ങിയവർ വോട്ടു ചെയ്യാൻ എത്തിയതിന്റെ വീഡിയോയെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ആലിയ ഭട്ട്, കത്രീന കൈഫ്, നോറ ഫത്തേഹി, ജാക്വലിൻ ഫെർണാണ്ടസ് എന്നിങ്ങനെ ചിലർ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ഇവരിൽ ആലിയ ഭട്ട് ഇന്ത്യൻ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത് എന്ന ചർച്ച ഇപ്പോൾ കൊഴുക്കുകയാണ് ബോളിവുഡിൽ. ആലിയയുടെ കൈയ്യിൽ ബ്രിട്ടീഷ് പാസ്പോർട്ടാണ് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്
ഗാൽ ഗാഡോട്ടും ജാമി ഡോർനനും അഭിനയിച്ച ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആലിയ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇതിൻറെ പ്രമോഷൻ പരിപാടിക്കിടെ “ആലിയ ഭട്ട് ബ്രിട്ടീഷുകാരനാണോ?” എന്ന തരത്തിൽ വന്ന ചോദ്യത്തിന് നടി ഉത്തരം നൽകിയ വീഡിയോയും വൈറലാകുന്നുണ്ട്.
നടി ഗാൽ ഗാഡോട്ട് ആലിയയോട് ബ്രിട്ടീഷ് പൗരനാണോ എന്ന് ചോദിച്ചപ്പോൾ, ആലിയ അത് സമ്മതിക്കുന്നുണ്ട്. എൻറെ അമ്മ ജനിച്ചത് ബർമിങ്ങാമിലാണ്, പക്ഷേ ഞാൻ ജനിച്ചതും വളർന്നതും ഇന്ത്യയിലാണ് എന്ന് താരം പറയുന്നു. എൻറെ മുത്തശ്ശി ജീവിതകാലം മുഴുവൻ ഇംഗ്ലണ്ടിലായിരുന്നു. അതിനാൽ തന്നെ ഇംഗ്ലീഷ് ഉച്ചാരണം തനിക്ക് ലഭിച്ചെന്നും ആലിയ പറയുന്നുണ്ട്.
മുൻപ് നടൻ അക്ഷയ് കുമാറിൻറെ പൗരത്വം ഇതുപോലെ വ്യാപകമായി ചർച്ചയായിരുന്നു. ഒടുവിൽ കഴിഞ്ഞ ആഗസ്റ്റിലാണ് അക്ഷയ് കുമാറിന് വീണ്ടും ഇന്ത്യൻ പൗരത്വം ലഭിച്ചത്. അതിന് മുൻപ് 90 കളിൽ അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആലിയയ്ക്കെതിരെ വിമർശനം ഉയരുന്നത്.