ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി രോഗി മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്ക് രക്തസ്രാവമുണ്ടാകുകയും പിന്നീട് മരിക്കുകയും ചെയ്തു.
ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.