ആമസോണിൽ ഷോപ്പിംഗ് മേള; വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മുൻനിര ബ്രാൻഡുകളുൾപ്പടെ പതിനായിരക്കണക്കിന് ഉത്പന്നങ്ങൾ
ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മേളക്ക് ആമസോൺ തുടക്കം കുറിച്ചിരിക്കുകയാണ്. അതോടുകൂടി കുറഞ്ഞ വിലയിൽ മുൻനിര ബ്രാൻഡുകളുൾപ്പടെ പതിനായിരക്കണക്കിന് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ ദിവസങ്ങളിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കും. മെൻസ് വെയറുകൾക്കും ആക്സസറികൾക്കുമായി പ്രത്യേക വിഭാഗം തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആമസോൺ ഒരുക്കിയിട്ടുണ്ട്.
യുഎസ് പോളോ, പെപ്പെ ജീൻസ്, പ്യൂമ, പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ടീഷർട്ടുകൾ, കാഷ്വൽ ഷർട്ടുകൾ, ജീൻസ് തുടങ്ങിയവയ്ക്കെല്ലാം മിനിമം 55 ശതമനം ഓഫറുണ്ട്. ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, കൊളംബിയ തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾ മിനിമം 40 ശതമാനം വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. പാന്റലൂൺ, സിംബൽ, വാൻ ഹ്യൂസൺ, അഡിഡാസ്, റെയ്മണ്ട് തുടങ്ങിയവയുടെ ലോഞ്ചിംഗ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്.
മെൻസ് ക്ലോത്തിങ്ങുകൾക്കും ആക്സസറികൾക്കും 40 മുതൽ 65 ശതമാനം വരെ ഓഫുമായി ബൈ മോർ സേവ് മോർ ഓപ്ഷനും ഒരുങ്ങുന്നുണ്ട്. ഒന്നിൽ അധികമുള്ള പർച്ചേസുകൾക്ക് അഞ്ചു മുതൽ 10 ശതമാനം വരെ വിലക്കുറവാണ് പല ബ്രാൻഡുകളും ഓഫർ ചെയ്യുന്നത്. നിശ്ചിത തുകയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 50 മുതൽ 200 രൂപ വരെ വിലക്കുറവും ലഭിക്കും. മാന്യവർ, കിസാ, വസ്ത്രമെയ് തുടങ്ങിയവയിൽ നിന്നുള്ള പ്രീമിയം കുർത്ത സെറ്റുകൾ 1999 രൂപ മുതൽ ലഭ്യമാണ്. 50 ശതമാനം മുതൽ വിലക്കിഴിവിൽ സ്പോർട്ട്സ് വെയറുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലെൻസ് കാർട്ട്, ജോൺ ജേക്കബ്സ് തുടങ്ങിയവയിൽ നിന്നുള്ള ബ്ലൂ റേ പ്രൊട്ടക്ഷൻ ഗ്ലാസുകൾ, സൺഗ്ലാസുകൾ, ആന്റി ഗ്ലെയർ ഗ്ലാസ്സുകൾ എന്നിവയ്ക്ക് മിനിമം 80 ശതമാനം വരെ വിലയിൽ കുറവ് ലഭിക്കും. ഇതിനുപുറമേ ഏറ്റവും ഉയർന്ന തുകയിൽ പർച്ചേസ് ചെയ്യുന്ന മൂന്നുപേർക്ക് 80000 രൂപ വിലമതിക്കുന്ന സ്മാർട്ട്ഫോണും ബംബർ ഡീലിൽ ഉൾപ്പെടുത്തി നൽകുന്നുണ്ട്.
അണ്ടർ 399 വിഭാഗത്തിൽ ഷർട്ടുകളുടെയും ടീഷർട്ടുകളുടെയും ഫോർമൽ വെയറുകളുടെയും ഇന്നർവെയറുകളുടെയും വിപുലമായ ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കാം. ജീൻസ്, സൺഗ്ലാസ്സുകൾ, ഫ്രെയിമുകൾ എന്നിവ 599 രൂപയിൽ താഴെ വില നൽകി വാങ്ങാനുള്ള അവസരവുമുണ്ട്. മറ്റ് ആക്സസറികൾ അണ്ടർ 299 വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ബ്രാൻഡഡ് പ്രീമിയം ഫോർമൽ വെയറുകൾ, ട്രാക്ക് സ്യൂട്ടുകൾ, കോ ഓർഡുകൾ എന്നിവ 1299 താഴെ വില നൽകി വാങ്ങാം.
എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രീ പെയ്ഡ് ഓർഡറുകൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും.