പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോള്‍; കുഞ്ഞ് ആണായിരിക്കുമോ, പെണ്ണായിരിക്കുമോ? പ്രവചനങ്ങൾ നടത്തി സോഷ്യൽ മീഡിയ
ഗര്‍ഭകാലം വളരെ നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് അമല പോള്‍. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. അപ്പോള്‍ ഇനി ആദ്യത്തെ കണ്മണി ഇങ്ങെത്താന്‍ ദിവസങ്ങള്‍ മാത്രം.
ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന തന്റെ ചിത്രത്തിലെ പാട്ടും പാടിയാണ് അമല ഒന്‍പതാം മാസത്തിലേക്ക് കടക്കുന്നത്. ‘ഓമന കോമള താമരപ്പൂവേ രാവു മാഞ്ഞില്ലേ’ എന്ന പാട്ടിന്റെ വരികള്‍ ഏറ്റുപാടി ആരാധകരും കമന്റ് ബോക്‌സിലെത്തി. അമലയ്ക്കും ജഗദ് ദേശായിയ്ക്കും ജനിക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍ കുഞ്ഞായിരിക്കും എന്ന് പ്രവചിക്കുന്ന തിരക്കിലാണ് മറ്റു ചില ആരാധകര്‍. വയറ് കണ്ടിട്ട് ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു.
അതേ സമയം അമലയുടെ മുഖത്തെ ഈ സന്തോഷം തരുന്ന പോസിറ്റീവിറ്റിയെ കുറിച്ച് സംസാരിക്കുന്നവരും ഉണ്ട്. അര്‍ഹിക്കുന്നവരുടെ അടുത്ത്, കൃത്യമായ കൈകളില്‍ എത്തുമ്പോഴുള്ള സന്തോഷമാണ് ഇപ്പോള്‍ അമലയുടെ മുഖത്തെന്നാണ് അത്തരം കമന്റുകളില്‍ പറയുന്നത്.
തന്റെ ഗര്‍ഭകാലത്തെ കുറിച്ച് കഴിഞ്ഞ ദിവസം അമല പോള്‍ പങ്കുവച്ച ഇമോഷണല്‍ കുറിപ്പും വൈറലായിരുന്നു. ഭര്‍ത്താവ് ജഗദ് ഈ സമയ്ത്ത് എത്രത്തോളം പിന്തുണയോടെയും ആശ്വാസത്തോടെയും ശാരീരകവും മാനസികവുമായ പിന്തുണ നല്‍കി കൂടെ നിന്നു എന്നാണ് ആ കുറിപ്പില്‍ അമല പറയുന്നത്. നിങ്ങളെ പോലെ അവിശ്വസിനീയമായ ഒരു മനുഷ്യനെ ഞാന്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍, അത്രയും നല്ലതെന്തോ ഈ ജന്മത്തില്‍ ഞാന്‍ ചെയ്തിരിക്കാം എന്നാണ് അമല പറഞ്ഞത്.
2023 നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും പ്രണയ വിവാഹം. അതൊരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് തന്നെയായിരുന്നു. അമലയുടെ പിറന്നാളിന് പ്രണയാഭ്യര്‍ത്ഥന നടത്തിയ ജഗദ്, ദിവസങ്ങള്‍ക്കകം വിവാഹം ചെയ്യുകയും ചെയ്തു. ആഴ്ചകള്‍ കഴിയുമ്പോഴേക്കും ഗര്‍ഭിണിയാണ് എന്ന സന്തോഷവും അറിയിക്കുകയായിരുന്നു.