ദുരിതം മാറ്റാൻ ജ്യോതിഷി വന്നു; പക്ഷേ ജ്യോതിയും വന്നില്ല തീയും വന്നില്ല; 67,000 രൂൂപ കൊടുത്ത് പൂജ ചെയ്തിട്ടും ദുരിതം മാറാതെ കൃഷ്ണൻ

കോഴിക്കോട്: ദുരിതം മാറ്റാൻ ജ്യോതിഷി വന്നു. ദുരിതം മാറാന്‍ ഭീമമായ തുക വാങ്ങി പൂജ നടത്തിയിട്ടും ഫലം ലഭിച്ചില്ല. പോലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. കോഴിക്കോട് ചുങ്കം സ്വദേശിയായ ശ്രേയസ് ഹൗസില്‍ പി വി കൃഷ്ണന്റെ ദുരിതത്തിന് അറുതിയില്ല. വീട്ടിലെ പ്രശ്നങ്ങൾക്ക് എല്ലാത്തിനും പരിഹാരമുണ്ടാകാൻ പൂജ ചെയ്യണമെന്നാവശ്യപ്പെട്ട് കൊമ്മേരിയിലെ ജ്യോതിഷി തന്നെ സമീപിക്കുകയായിരുന്നുവെന്ന് കൃഷ്ണന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2000 രൂപയ്ക്ക് പൂജ ചെയ്താൽ ഐശ്വര്യം വരുമെന്നാണ് ജ്യോതിഷി പറഞ്ഞതെങ്കിലും ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ഭീമമായ തുക ആവശ്യപ്പെടുകയായിരുന്നു.
52,000 രൂപ ഗൂഗിൾ പേ വഴിയും 15,000 രൂപ കയ്യിൽ പണമായും മൊത്തം 67000 രൂപ വാങ്ങി. പണം നല്‍കിയിട്ടും പ്രശ്നത്തിന് പരിഹാരമൊന്നുംഉണ്ടാകാത്തതിനെ തുടർന്ന് നല്‍കിയ പണം തിരികേ ചോദിച്ചു. എങ്കിലും ജ്യോതിഷി പണം നല്‍കാന്‍ കൂട്ടാക്കിയില്ല. ബേപ്പൂര്‍ പോലീസിൽ പരാതി കൊടുത്തിട്ടും സിവില്‍ കേസായതിനാല്‍ പരിമിതികളുണ്ടെന്ന് പറയുകയായിരുന്നു.