ഗൾഫിലേക്ക് പുതിയ നാല് വിമാന സർവീസുകൾ; പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകൾ ഇങ്ങനെ..

കൊച്ചി: കൊച്ചിക്കും ദോഹക്കുമിടയിൽ നാല് പ്രതിവാര വൺ-സ്‌റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ആകാശ എയർ. മുംബൈ വഴിയാണ് പുതിയ സർവീസുകൾ. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ. വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് കമ്പനി പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.40ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയിൽ എത്തിച്ചേരുക.
2022 ഓഗസ്റ്റിൽ ആരംഭിച്ച ആകാശ എയർ 80 ലക്ഷം യാത്രക്കാർക്ക് സേവനം നൽകി കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. ദോഹ (ഖത്തർ), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡൽഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിൽ ആകാശ എയർ വിമാന സർവീസുകൾ നടത്തി വരുന്നു. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആൻഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവൽ ഏജന്റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.