മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകുമെന്ന് എ കെ ആന്റണി; രാഷ്ട്രീയം മറന്ന് എല്ലാവരും സംഭാവന നൽകണമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ്

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകുമെന്ന് എ കെ ആന്റണി; രാഷ്ട്രീയം മറന്ന് എല്ലാവരും സംഭാവന നൽകണമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം മറന്ന് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംപി ആയിരുന്ന അവസരത്തിൽ പ്രളയ സമയത്തൊക്കെ കൂടുതൽ തുക താൻ സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ടെന്നും എ.കെ. ആന്റണി പറഞ്ഞു. ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥന. എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നിൽക്കണമെന്നും എ.കെ. ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *