ലഹരി ഉപയോഗിക്കാൻ അജ്മലും ശ്രീക്കുട്ടിയും തെരഞ്ഞെടുത്തത് ഹോട്ടൽ മുറി; കണ്ടെത്തിയത് സുപ്രധാന തെളിവുകൾ

 ലഹരി ഉപയോഗിക്കാൻ അജ്മലും ശ്രീക്കുട്ടിയും തെരഞ്ഞെടുത്തത് ഹോട്ടൽ മുറി; കണ്ടെത്തിയത് സുപ്രധാന തെളിവുകൾ

കൊല്ലം: മൈനാഗപ്പള്ളിയിൽ തിരുവോണദിനത്തിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കരുനാ​ഗപ്പള്ളിയിലെ ഹോട്ടലിൽ തെളിവെടുപ്പ്. 14-ാം തീയതി വൈകീട്ട് പ്രതികളായ അജ്മലും ശ്രീക്കുട്ടിയും ഈ ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്നും ഇവിടെവെച്ച് എംഡിഎംഎ ഉപയോഗിച്ചെന്നും പോലീസ് കണ്ടെത്തി. ഹോട്ടൽ മുറിക്കുള്ളിൽനിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളും രാസലഹരി ഉപയോ​ഗിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും രാസപരിശോധനയക്ക് അയക്കും.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1726823885&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F2092002-ajmal-and-sreekutty-used%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI4LjAuNjYxMy4xMzgiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxMjguMC42NjEzLjEzOCJdLFsiTm90O0E9QnJhbmQiLCIyNC4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEyOC4wLjY2MTMuMTM4Il1dLDBd&dt=1726822949863&bpp=5&bdt=4317&idt=896&shv=r20240918&mjsv=m202409170101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1726823754%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1726823754%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3Ddc7ad82b301a704a%3AT%3D1725255534%3ART%3D1726823754%3AS%3DAA-AfjYX6eUdVTmTW5LUCAW8Bhww&prev_fmts=0x0%2C1200x280%2C793x280&nras=2&correlator=7323928660124&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1440&biw=1349&bih=633&scr_x=0&scr_y=0&eid=44759875%2C44759926%2C44759837%2C31087218%2C95331687%2C95342766%2C31087245%2C95342336&oid=2&pvsid=4262379197884488&tmod=2142653454&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=M

ഈ മാസം ഒന്ന്, ഒൻപത് തീയതികളിലും പ്രതികൾ ഇതേ ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയിൽ തുടരുന്ന ഇരുവരുടേയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികൾക്കെതിരേ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്.

ചോദ്യം ചെയ്തസമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോ​ഗിച്ചതെന്നുമായിരുന്നു പോലീസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

എം.ഡി.എം.എയുടെ ഉറവിടവും ലഹരി ഉപയോ​ഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *