പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ, ഇത്തവണ താരം എത്തിയത് ബ്ലാക്ക് ആന്റ് വൈറ്റ് ഗൗൺ ധരിച്ച്

 പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ, ഇത്തവണ താരം എത്തിയത് ബ്ലാക്ക് ആന്റ് വൈറ്റ് ഗൗൺ ധരിച്ച്

പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് നടി എത്തിയത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിൽ അതീവ മനോഹാരിയായാണ് ഐശ്വര്യ എത്തിയത്.

ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് പൂർണമാകില്ലെന്നാണ് ആരാധകപക്ഷം.

വ്യാഴാഴ്ച മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മകൾക്കൊപ്പം പുറപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടർച്ചയായി 22–ാമത്തെ വർഷമാണ് ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. ലോകസുന്ദരിയായിരുന്ന താരത്തിന്റെ റെഡ്കാർപ്പറ്റിലെ ഔട്ട്ലുക്ക് മുൻവർഷങ്ങളിലും ശ്രദ്ധനേടിയിരുന്നു. സിൽവർ ഗൗണിൽ ബ്ലാക് ബോയുമായാണ് കഴിഞ്ഞ വർഷം താരം കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെ‍ഡ്കാർപ്പറ്റിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *