സോഷ്യല്‍ മീഡിയയിൽ വൈറലായി ഐശ്വര്യ റായ്; നീല ഗൗണില്‍ അതിമനോഹരിയായി താരം; കാൻ ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങള്‍ വൈറല്‍…

 സോഷ്യല്‍ മീഡിയയിൽ വൈറലായി ഐശ്വര്യ റായ്; നീല ഗൗണില്‍ അതിമനോഹരിയായി താരം; കാൻ ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങള്‍ വൈറല്‍…

കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. കാൻ ചലച്ചിത്രമേളയിൽ മുടങ്ങാതെ പങ്കെടുക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. വെള്ളയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് നടി എത്തിയത്. കയ്യിലെ പരിക്കുമായിട്ടാണ് ഐശ്വര്യ കാനിൽ എത്തിയത്.

ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്കര്‍ട്ടും വേറിട്ട പഫ് ഉള്ള സ്ലീവും ആണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. വസ്ത്രത്തിനു യോജിച്ച മേക്കപ്പും ഹെയർസ്റ്റൈലുമാണ് ഐശ്വര്യ തെരഞ്ഞെടുത്തത്. ഈ ചിത്രങ്ങളിലും താരത്തിന്‍റെ പരുക്കേറ്റ പ്ലാസ്റ്ററിട്ട കൈ വ്യക്തമായി കാണാം. കറുപ്പും വെള്ളയും ​ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ​ഗൗണിലാണ് ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഫാൽ​ഗുനി ഷെയ്ൻ പീക്കോക്കിന്റെ ​ഗൗൺ തന്നെയാണ് ആദ്യ ദിനത്തിലും ഐശ്വര്യ ധരിച്ചത്. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്.

അതേസമയം, കാന്‍ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ നിർമിത ആക്സസറീസ് അണിഞ്ഞാണ് ഹോളിവുഡ് ഇതിഹാസതാരം മെറിൽ സ്ട്രീപ്പ് എത്തിയത്. ആരാധകരുടെ കണ്ണുടക്കിയത് മെറിൽ സ്ട്രീപ്പിന്‍റെ കമ്മലിലാണ്. പ്രശസ്തനായ ഇന്ത്യൻ ഡിസൈനർ ഹനത് സിങ് ഡിസൈന്‍ ചെയ്ത കമ്മലാണ് മെറിൻ സ്ട്രീപ്പ് അണിഞ്ഞത്. മുഗള്‍-രജ്പുത്ര കരകൗശലതയുടേയും യൂറോപ്യന്‍ കലയുടേയും സമന്വയമാണ് ഹനതിന്റെ ഡിസൈനുകളുടെ പ്രത്യേകത. ഹനത് തന്നെയാണ് മെറിലിന്‍റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സാറ്റിന്‍ തുണിയിലുള്ള റാപ്പ് ഡ്രസാണ് മെറിൻ ധരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *