വിമാനം പുറപ്പെടാൻ വൈകിയത് 30 മണിക്കൂർ; എല്ലാ യാത്രക്കാർക്കും 29,000 രൂപയുടെ യാത്രാ വൗച്ചർ നൽകി എയർ ഇന്ത്യ

 വിമാനം പുറപ്പെടാൻ വൈകിയത് 30 മണിക്കൂർ; എല്ലാ യാത്രക്കാർക്കും 29,000 രൂപയുടെ യാത്രാ വൗച്ചർ നൽകി എയർ ഇന്ത്യ

ന്യൂഡൽഹി: ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനത്തിലെ യാത്രക്കാർക്ക് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചർ നൽകി എയർ ഇന്ത്യ. സാങ്കേതികത്തകരാർമൂലം 30 മണിക്കൂർ വൈകിയതിന് പരിഹാരമെന്ന നിലയിലാണ് വിമാന കമ്പനിയുടെ സൗജന്യ യാത്രാ വൗച്ചർ. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവർക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വൈകിയതിൽ യാത്രക്കാരോട് എയർലൈൻ അധികൃതർ ക്ഷമാപണവും

Leave a Reply

Your email address will not be published. Required fields are marked *