എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്ക്‌ കൊക്ക് ഇടിച്ചുകയറി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

 എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്ക്‌ കൊക്ക് ഇടിച്ചുകയറി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്ക്‌ കൊക്ക് ഇടിച്ചുകയറി. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രി 8.20-ന് 140 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ്‌ പക്ഷി ഇടിച്ചത്‌.

യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എൻജിനിൽ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ അനുമതി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എ.ടി.സി.യിൽനിന്ന് വിമാനക്കമ്പനിക്കും വിമാനത്താവള അധികൃതർക്കും വിവരം നൽകി.

വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനെത്തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാവാഹനങ്ങളും സി.ഐ.എസ്.എഫ്. കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി. തുടർന്ന് രാത്രി 9.30-ഓടെ പൈലറ്റ് സുരക്ഷിതമായി വിമാനം തിരിച്ചിറക്കി. യാത്ര റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരെ മുഴുവനും വിമാനത്തിൽനിന്നു പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *