ജീവിതത്തിൽ അപ്സര ഇനി അണിയുക പോലീസ് യൂണിഫോം; താരം ഇനി കേരള പോലീസ് സേനയിലേക്ക്
സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തി ഇപ്പോൾ ബിഗ്‌ബോസ് താരമായിട്ടാണ് അറിയപ്പെടുന്നത്. അപ്സര ബിഗ് ബോസ് ഷോയുടെ ഭാഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ പുറത്ത് പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസിൽ വെച്ച് ലൈഫ് സ്റ്റോറി പറയവെ മുൻ ഭർത്താവിനെ കുറിച്ച് അപ്സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്.
പ്രണയവിവാഹമായിരുന്നു അപ്സരയുടെയും ആൽബിന്റെയും. അപ്സര ഹിന്ദുവും ആൽബിൻ ക്രിസ്ത്യനുമാണ്. പ്രണയം വീട്ടിൽ പറഞ്ഞപ്പോള് എതിർപ്പുകളായിരുന്നു. രണ്ടുവീട്ടുകാരേയും സമ്മതിപ്പിക്കാൻ സമയമെടുത്തുവെന്നും അപ്സര തുറന്നുപറഞ്ഞിട്ടുണ്ട്. അപ്സരയുടെ ആദ്യ വിവാഹത്തെയും സംവിധായകൻ ആൽബി ഫ്രാൻസിസുമായുള്ള രണ്ടാം വിവാഹത്തെയും കുറിച്ച് നിരവധി ഗോസിപ്പുകളും ഇടക്ക് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ അപ്സരയുടെ പുതിയ സന്തോഷമാണ് ആരാധകർ ആഘോഷിക്കുന്നത്.
അധികം വൈകാതെ താൻ അച്ഛന്റെ ജോലിയിലേക്ക് കയറും എന്നാണ് അപ്സര പറയുന്നത്. പോലീസ് യൂണിഫോം ധരിച്ചാലും ഓഫീസ് ജോലികളിൽ ആയിരിക്കും താൻ എത്തുക എന്നും പോലീസുകാരി ആയിരിക്കില്ല എന്നും കഴിഞ്ഞദിവസം ഒരു സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കവെ അപ്സര പറഞ്ഞു.
അപ്സരയുടെ അമ്മ അമ്മ നാടകങ്ങളിലൊക്കെ അഭിനയിച്ച ആളാണ്. അപ്സര ജനിക്കും മുന്പ് തന്നെ അമ്മ അഭിനയം നിര്ത്തിയിരുന്നു. പോലീസുകാരനായിരുന്നു അച്ഛൻ. അപ്സര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെതുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിക്കുന്നത്. പ്ലസ്ടു കഴിഞ്ഞു ബോട്ടണി മെയിൻ ആയി എടുത്തു. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ ഗ്രാമക്കാരിയാണ് അപ്സര.
അപ്സരയുടെ ആദ്യവിവാഹം പ്രണയ വിവാഹമായിരുന്നു, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അപ്സര വിവാഹം ചെയ്തത്. അപ്സര ആ വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ 21 വയസ്സ് ആയിരുന്നു പ്രായം. അത് കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടാണ് അപ്സരയെ ആൽബി വിവാഹം ചെയ്യുന്നത്. ആദ്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ കാരണം ആത്മഹത്യ ശ്രമം നടത്തിയതിനെക്കുറിച്ചൊക്കെ അപ്സര ബിഗ് ബോസ് ഷോയിൽ വച്ചും പറഞ്ഞിരുന്നു.
എന്റെ ശരിക്കും പേര് അതുല്യ എന്നാണ്. ട്രിവാൻഡ്രം ആണ് സ്വദേശം. “കുഞ്ഞിലേ തൊട്ടേ ഏറ്റവും വലിയ ആഗ്രഹം നടി ആകുക എന്നതായിരുന്നു. ടീച്ചേർസ് ആയിരുന്നു കലാകാരി എന്ന നിലയിൽ കൂടെ നിന്നത്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം. അമ്മ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നു, ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും സ്ട്രോങ്ങ് ആയ ലേഡി അമ്മയാണ്. അച്ഛൻ ഒപ്പം ഉണ്ടായിരുന്നു എങ്കിലും എല്ലാ കാര്യങ്ങളും നോക്കി നടത്തി ചെയ്തത് അമ്മ ആയിരുന്നു. ആദ്യമായി സ്‌ക്രീനിൽ എത്തുന്നത് ഏഷ്യാനെറ്റിലൂടെയാണ്. എല്ലാ ടൈപ്പ് ക്യാരക്ടറും ചെയ്യാനുള്ള കോൺഫിഡൻസ്”, തനിക്ക് ഉണ്ടെന്നു പറഞ്ഞ അപ്സര സ്റ്റേറ് അവാർഡ് കിട്ടിയ കഥയും ബിഗ് ബോസിലാണ് പറഞ്ഞത്