താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ‌

 താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ‌

കൊച്ചി: മലയാള താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൾ സെക്രട്ടറിയായി എത്തുന്നത്. 25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായത്. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *