ഇനി ‘കൂലി’യിൽ; ആത്മീയ യാത്രകൾക്ക് ശേഷം ചെന്നൈയിൽ തിരിച്ചെത്തി രജിനികാന്ത്

 ഇനി ‘കൂലി’യിൽ; ആത്മീയ യാത്രകൾക്ക് ശേഷം ചെന്നൈയിൽ തിരിച്ചെത്തി രജിനികാന്ത്

ആത്മീയ യാത്രകൾക്ക് ശേഷം നടൻ രജിനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ചെന്നൈ എയർപോർട്ടിലെത്തിയ രജിനികാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബദരിനാഥ്, കേദാർനാഥ്, ബാബാജി കേവ്സ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രജിനി ചെന്നൈയിലേക്ക് മടങ്ങിയത്. ‌

കഴിഞ്ഞ ദിവസം രജിനികാന്ത് ബാബാജി കേവിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹിമാലയൻ പര്യടനത്തിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെ പല ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. തന്റെ സിനിമകൾ പൂർത്തിയാക്കിയ ശേഷം റിലീസിന് മുൻപായി ഹിമാലയത്തിലേക്ക് ആത്മീയ യാത്ര നടത്തുന്നത് താരം പതിവാണ്.

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് രജിനികാന്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, മഞ്ജു വാര്യർ, റിതിക സിങ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആക്ഷന് ഡ്രാമയായാണ് വേട്ടയ്യൻ പ്രേക്ഷകരിലേക്കെത്തുക.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 10ന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം ലോകേഷ് കനകരാജിനൊപ്പം കൂലിയാണ് രജിനികാന്തിന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രം. ഈ മാസം 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സത്യരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *