ആദരാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ; കീരിക്കാടൻ ജോസിന് വിട നൽകി നാട്
തിരുവനന്തപുരം: നടൻ മോഹൻരാജിന് വിട നൽകി നാട്. അവസാനമായി നടനെ ഒരുനോക്കു കാണാൻ കാഞ്ഞിരംകുളത്തെ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലേക്ക് ആയിരക്കണക്കിനാളുകളാണെത്തിയത്. കലാ സാംസ്കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെയാണ് മോഹൻരാജിന്റെ ഭാര്യയും മകളും ചെന്നൈയിൽ നിന്നെത്തിയത്.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മോഹൻരാജ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. 1988 ല്‍ കെ മധു സംവിധാനം ചെയ്ത മൂന്നാംമുറയിലൂടെയാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഒരു ജാപ്പനീസ് ചിത്രത്തിലും വേഷമിട്ടു. ‘റോഷാക്ക്’ ആണ് അവസാന ചിത്രം.