18 വയസ്സ് പൂർത്തിയായവർക്ക് ആധാർ ലഭിക്കുക പാസ്പോർട്ട് മാതൃകയിലുള്ള അന്വേഷണത്തിന് ശേഷം

 18 വയസ്സ് പൂർത്തിയായവർക്ക് ആധാർ ലഭിക്കുക പാസ്പോർട്ട് മാതൃകയിലുള്ള അന്വേഷണത്തിന് ശേഷം

18 വയസ്സ് പൂർത്തിയായവർക്ക് പുതിയ ആധാർ കാർഡിന് അപേക്ഷിച്ചാൽ അത് ലഭ്യമാകുന്നത് ഇനി പാസ്പോർട്ട് മാതൃകയിലുള്ള അന്വേഷണത്തിന് ശേഷം മാത്രമാക്കാൻ തീരുമാനം.വ്യാജ ആധാറുകൾ തടയുക എന്നതാണ് ലക്‌ഷ്യം. പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകുകയുള്ളൂ. അന്വേഷണത്തിനായി എത്തുന്നത് വില്ലജ് ഓഫീസർ ആയിരിക്കും.

എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർക്ക് പകരം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് പരിശോധനക്ക് എത്തുക. എന്നാൽ ഇതിനായി അപേക്ഷകർ പ്രത്യേകമായി ഫീസ് നൽകേണ്ടതില്ല. അപേക്ഷിച്ച് കഴിഞ്ഞാൽ സംസ്ഥാന സർക്കാറിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കിൽ രേഖകൾ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നൽകാം. വേ​ഗത്തിൽ ആധാർ വേണ്ടവർക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻ‍റോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. ഇത്തരം പരിഷ്കാരങ്ങൾ ഉത്തർപ്രദേശിലും നേരത്തെ നടപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *