‘എന്തൊരു മനുഷ്യനാടോ താൻ..’; ഫണം വിടർത്തി നിൽക്കുന്ന വിഷ പാമ്പുകൾ നിറഞ്ഞ ഗുഹയിൽ ഭയമൊട്ടുമില്ലാതെ ഒരാൾ; വീഡിയോ കാണാം..

ഓരോ ദിവസവും സൈബർലോകത്ത് വിചിത്രങ്ങളായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞ വീഡിയോ ദൃശ്യങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, അത്തരം ഒരു വീഡിയോയാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്. ഫണം വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ് ഉൾപ്പെടെ നിരവധി പാമ്പുകളുള്ള ഒരു ഗുഹയിൽ യാതൊരു ഭയവുമില്ലാതെ കയറിയിരിക്കുന്ന മനുഷ്യനാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ali_gholami5752 എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് .
നിറയെ പാമ്പുകളുള്ള ഗുഹ പോലുള്ള ഒരു മുറിയിൽ യാതൊരു ഭയമോ സങ്കോചമോ ഇല്ലാതെ ഇരിക്കുന്ന ഒരാളെ വീഡിയോയിൽ കാണാം. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ആരും ഭയന്ന് കണ്ണടച്ചു പോകുന്ന ഒരു രംഗമാണ്. ഒരു മുറിയിൽ നിറയെ പാമ്പുകൾ. അതിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ് വരെയുണ്ട്.
പിന്നെ കാണുന്നത് ഒരാൾ ഒരു വടിയും കുത്തി ആ കൊച്ചുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുവാതിലിലൂടെ കടന്നു വരുന്നതാണ്. അയാൾ പാമ്പുകളുടെ തൊട്ടടുത്തെത്തിയ ശേഷം അവിടെ ഇരിക്കുന്നതും കാണാം. പാമ്പിനെ യാതൊരു പേടിയുമില്ല എന്ന് മാത്രമല്ല, അവയെ കയ്യിലെടുക്കുന്നതും ഒക്കെ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ കാണാവുന്നതാണ്. അത്യന്തം ഭയം തോന്നുന്ന ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടതും അതിന് കമന്റുകൾ നൽകിയതും. ഇയാൾക്ക് എന്തൊരു ധൈര്യമാണ് എന്ന് തന്നെയാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
അതേസമയം, അടുത്തിടെ മധ്യപ്രദേശിൽ നിന്നും ഒരു വിചിത്രമായ വാർത്ത പുറത്ത് വന്നിരുന്നു. ഒരു മൂർഖൻ യുവാവിനെ കടിക്കുകയും യുവാവ് ആശുപത്രിയിലാവുകയും ചെയ്തു. ഈ സമയത്ത് യുവാവിനെ കടിച്ച മൂർഖൻ ചത്തുപോയി എന്നതായിരുന്നു വാർത്ത.