ഇനി കുറച്ച് സ്റ്റൈലൻ ലുക്ക് പിടിച്ചാലോ; പൊലീസ് സേനാംഗങ്ങൾക്ക് ഇനി ഇനി ടി ഷര്‍ട്ടിലും കാര്‍ഗോ പാന്റ്‌സും
ന്യൂഡല്‍ഹി: പഴയ സ്റ്റൈലൊക്കെ വിട്ട് മോഡേണാവാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്. മറ്റു വിദേശ രാജ്യങ്ങളിലെ പോലെ ടി ഷർട്ടും കാർഗോ പാന്‍റ്സുമാകും ഇനി രാജ്യതലസ്ഥാനത്തെ പൊലീസിന്‍റെ വേഷം. കൊടും വെയിലത്തും കൊടും തണുപ്പത്തും പ്രവര്‍ത്തിക്കുന്നവരാണ് ഡല്‍ഹിയിലെ പൊലീസുകാര്‍. അത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
പോളോ ടി ഷര്‍ട്ടുകളിലേക്കും ആറ് പോക്കറ്റുള്ള കാര്‍ഗോ പാന്റിലേക്കുമാണ് മാറുക. യൂണിഫോമിന് പുറമേ ബെല്‍റ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണറിയുന്നത്. ഈ തീരുമാനം നടപ്പില്‍ വരാന്‍ കുറച്ചു സമയമെടുക്കുമെങ്കിലും മോഡേണായ ഡല്‍ഹി പൊലീസിനെ കാണാന്‍ കഴിയുമെന്നുറപ്പാണ്.
പഴയ ട്രൗസർ മാറ്റി കേരള പൊലീസിനെ പാന്റ്സ് ഇടീപ്പിച്ചത് ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ഇന്നിപ്പോൾ ഡൽഹി പൊലീസും മോഡേണാവാൻ തയാറെടുക്കുകയാണ്.