പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം; ലോകത്തിലെ ആ ഒരേയൊരു നഗരത്തെ കുറിച്ചറിയാം

 പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം; ലോകത്തിലെ ആ ഒരേയൊരു നഗരത്തെ കുറിച്ചറിയാം

ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ സമയം പോരാത്തവരാണ് യാത്രാപ്രേമികൾ. നിങ്ങളുടെ ലിസ്റ്റിൽ ഈ യൂറോപ്യൻ നഗരം കൂടി ഉൾപ്പെടുത്തിയാൽ വെറും 10 സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം. അതേത് സ്ഥലമെന്നല്ലേ? അത്ഭുതപ്പെടേണ്ട ലോകത്തിൽ അങ്ങനെയൊരു സ്ഥലമുണ്ട്.യൂറോപ്യൻ രാജ്യമായ സ്വി‌റ്റ്സർലന്റിലെ ബേസെൽ എന്ന നഗരത്തിലാണ് ഈ അത്ഭുതമുള്ളത്. വെറും പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങളിലേക്ക് കാലെടുത്തുവയ്‌ക്കാൻ ബേസെലിലെത്തിയാൽ സാധിക്കും. എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുണ്ടാകും?സ്വി‌റ്റ്സർലന്റിനൊപ്പം ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബേസെൽ.

ഏതൊരു യാത്രാപ്രേമിയ്‌ക്കും സവിശേഷമായൊരു തൃപ്തിയും കൗതുകവും നൽകുന്നതാണ് ബേസെൽ നഗരത്തിന്റെ ഈ പ്രത്യേകത. നഗരത്തിന്റെ പ്രാന്ത പ്രദേശത്താണ് മൂന്ന് രാജ്യങ്ങളുടെയും സംഗമസ്ഥലം. വിവിധ യാത്രാ പ്രേമികൾ ടിക് ‌ടോക് വഴി സ്ഥലത്തിന്റെ സവിശേഷതകൾ അടങ്ങിയ നിരവധി വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഈ പ്രത്യേകതയ്‌ക്ക് പുറമെ സ്വി‌റ്റ്സർലന്റിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ബേസെൽ നഗരം.

ഓൾഡ് ടൗൺ എന്നറിയപ്പെടുന്ന ഭാഗത്ത് വർഷത്തിൽ രണ്ട് മാസം (ഫെബ്രുവരി,​ മാർച്ച് മാസങ്ങളിൽ) കാർണിവൽ ഓഫ് ബേസെൽ എന്ന ആഘോഷം നടത്താറുണ്ട്. കോബിൾ സ്റ്റോണുകൾ നിരന്ന വഴിയിലൂടെ ഈ സമയം സഞ്ചരിക്കുന്നത് നവ്യാനുഭവമാകും.

സാധാരണ വളരെയധികം പണച്ചെലവേറിയ രാജ്യങ്ങളിലൊന്നാണ് സ്വി‌റ്റ്സർലന്റ്. എന്നാൽ ചില ടിക് ടോക് ഇൻഫ്ളുവൻസർമാർ 149 പൗണ്ടിൽ വിമാനകൂലി, താമസം, ഭക്ഷണം ഇവയെല്ലാം ഉൾപ്പെടുത്താൻ കഴിഞ്ഞതായി അവകാശപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *