ആപ്പിളിന്റെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ഈ വര്‍ഷം തന്നെയെത്തും; വിശദാംശങ്ങൾ ഇതാ

 ആപ്പിളിന്റെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ഈ വര്‍ഷം തന്നെയെത്തും; വിശദാംശങ്ങൾ ഇതാ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ അതിൻ്റെ ഐഫോൺ മോഡൽ വലുപ്പങ്ങൾ വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്പ്യൂട്ടറുകളുടെ കാര്യം വരുമ്പോൾ, ടെക് ഭീമൻ അങ്ങനെയല്ല ചെയ്യുന്നത് എന്നതും ശ്രദ്ധേയം. ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും പുതിയ M4, M4 പ്രോ ചിപ്പുകൾക്കൊപ്പം ഈ വർഷം അതിൻ്റെ ഏറ്റവും ചെറിയ മാക് മിനി അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈൻ മാറ്റമായിരിക്കും ഇത്.

1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമാ യിരിക്കും മാക് മിനിക്ക്. അല്ലെങ്കില്‍ ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി ‘ഒരു ചെറിയ ബോക്സിലെ ഒരു ഐപാഡ് പ്രോ’ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. പവര്‍ കേബിളും എച്ച്ഡിഎംഐ പോര്‍ട്ടും സഹിതം മാക് മിനി മോഡലുകളുടെ പിന്‍ഭാഗത്ത് ടൈപ്പ്-സി പോര്‍ട്ടുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇത് രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് ഐപാഡ് പ്രോയ്ക്ക് സമാനമായ സ്റ്റാന്‍ഡേര്‍ഡ് M4 ചിപ്പ്, M4 പ്രോ ചിപ്പ് എന്നിങ്ങനെ അവതരിപ്പിക്കാനാണ് സാധ്യത. അടിസ്ഥാന മോഡല്‍ ഈ മാസം വിതരണക്കാരിലേക്ക് എത്തിയേക്കും. അതേസമയം ഹൈ-എന്‍ഡ് മോഡല്‍ ഒക്ടോബര്‍ വരെ തയ്യാറായേക്കില്ല. ഇതാദ്യമായാണ് ആപ്പിളിന്റെ മാക് ലൈനപ്പ് ഒരേ M4 ചിപ്പുമായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *